കണ്ണൂര്‍:തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് തിരിച്ചറിഞ്ഞാണ് ബി ജെ പി വര്‍ഗീയ പ്രസ്താവനയുമായി രംഗത്തെത്തിയതെന്നും, കേരളത്തില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് ഇടത് നേതാക്കളെയും സ്ഥാനാര്‍ത്ഥികളെയും കടന്നാക്രമിക്കുന്നതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് ആരോപിച്ചു.വികസനം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയെ എത്രയോ കാലമായി വേട്ടയാടുകയാണ്.എത്രയോ കാലമായി മുഖ്യമന്ത്രിയെ ചില കേസുകളില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാണ് ആക്രമണം.
മാസപ്പടിയെന്ന പേരില്‍ മുഖ്യമന്ത്രിയുടെ മകളെ വേട്ടയാടുന്നു.പഠിച്ച് വളര്‍ന്ന ഒരു യുവ എന്‍ജിനിയറാണ് മുഖ്യമന്ത്രിയുടെ മകള്‍. സ്വന്തമായി ജീവിതം നയിക്കാന്‍ അവര്‍ ഒരു കമ്പനിയുണ്ടാക്കി. മറ്റു കമ്പനികളുമായി ബിസിനസ് ധാരണകളുണ്ടാക്കി അതിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്,എന്നിട്ടും അവരെ വിടുന്നുണ്ടോ. എല്ലാ ആരോപണത്തെയും ജനം പരാജയപ്പെടുത്തിയില്ലേ.എന്നിട്ടും അവര്‍ ആരോപണവുമായി മുന്നോട്ടുപോവുകയാണ്.
എന്തെല്ലാം ഗുരുതരമായ വിഷയമായാണ് ഉയര്‍ത്തിക്കാട്ടുന്നത്.കേരളം പോലുള്ള സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ല, ഇടത് നേതാക്കളെ കടന്നാക്രമിക്കാനും അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാനും തയ്യാറാവുന്നത് പരാജയ ഭീതികാരണമാണ്. മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി ഒരു കേസിലും പ്രതിയല്ല.മുഖ്യമന്ത്രിയെ തകര്‍ക്കാനായി അഴിമതിയാരോപണം ഉന്നയിക്കുകയാണ്.
ഹോര്‍ലിക്സ് ഇനി ‘ഹെല്‍ത്തി ഡ്രിങ്ക്’അല്ല;തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം
ബി ജെ പിയും കോണ്‍ഗ്രസും ഒരുമിച്ചാണ് നീക്കം. ഇടതുമുന്നണി ഇതിനെയെല്ലാം നേരിടും. കേരളത്തില്‍ വലിയ വിജയം നേടും.മുസ്ലിംലീഗ് വളരെ നിരാശരാണ്. 1952 ല്‍ മലബാറില്‍ നിന്നും രണ്ട് എം പിമാരുണ്ടായിരുന്നു.അന്നിവിടെ മൂന്ന് എം പിമാരെ വിജയിപ്പിക്കാനുള്ള ശക്തിയും അവര്‍ക്കുണ്ടായിരുന്നു.കാലം ഏറെ കഴിഞ്ഞിട്ടും അവര്‍ക്കിന്നും രണ്ടു സീറ്റുമാത്രമേയുള്ളൂ. ഞങ്ങള്‍ക്ക് ഒരു ,സീറ്റുകൂടി വേണം എന്ന ആവശ്യം പരിഗണിച്ചോ. 15 എം എല്‍ എമാരുള്ള ലീഗ് മത്സരിക്കുന്നത് കേവലം രണ്ട് സീറ്റിലാണ്.വയനാട്ടില്‍ രാഹുല്‍ മത്സരിക്കാന്‍ വന്നതോടെ ലീഗിനെ അപമാനിച്ചു,കൊടി വയനാട്ടില്‍ പുറത്തുകാണിക്കാന്‍ പറ്റിയില്ല.എന്തോ കുഴപ്പമുള്ള പാര്‍ട്ടിയായാണ് അണികള്‍ക്കുപോലും തോന്നിത്തുടങ്ങിയത്. ഇന്നത്തെ കോണ്‍ഗ്രസ് നാളെ ബി ജെ പിയായിരിക്കുമെന്നും, ഇ പി തുറന്നടിച്ചു.