കൊച്ചി: ലൈംഗിക അധിക്ഷേപക്കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. ഉച്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം. എന്നാല്‍ സര്‍ക്കാരിന്റെ വിശദീകരണമടക്കം തേടേണ്ടതിനാല്‍ ഇന്ന് തന്നെ ഹർജി പരിഗണിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. നിലവില്‍ ബോബി റിമാന്‍ഡില്‍ കഴിയുന്നത് കാക്കനാട് ജില്ലാ ജയിലിലാണ്.