നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ പൊളിച്ചു. ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കല്ലറയ്ക്കുള്ളിൽ ഭസ്മവും പൂജാദ്രവ്യങ്ങളും കണ്ടെത്തി. ഏകദേശം 10 മിനിറ്റാണ് കല്ലറ പൊളിക്കാൻ എടുത്തത്. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ നൽകിയ ഗോപൻ സ്വാമിയെ കാണാൻ ഇല്ല എന്ന പരാതി ഇതോടെ അവസാനിക്കുകയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യും.