മുംബൈ : തോക്ക് പരിശോധിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാലിൽ വെടിയേറ്റ ബോളിവുഡ് നടൻ ഗോവിന്ദ ആശുപത്രി വിട്ടു. കഴിഞ്ഞ ചൊവാഴ്ച പുലർച്ചെ പുറത്തിറങ്ങാൻ തയ്യാറെടുക്കുമ്പോൾ ലൈസൻസുള്ള തന്റെ റിവോൾവർ പരിശോധിക്കുന്നതിനിടെയാണ് താരത്തിന് വെടിയേറ്റത്.
മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു താരത്തെ പ്രവേശിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഗോവിന്ദയെ നാല് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന അംഗമായ ഗോവിന്ദ ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.