ഹൈദരാബാദിലെ ഹോട്ടല്‍മുറിയില്‍ ബോളിവുഡ് നടി കവര്‍ച്ചയ്ക്ക് ഇരയായതായി പരാതി. ബഞ്ചാര ഹില്‍സിനു സമീപത്തുള്ള ഹോട്ടലിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ഇവര്‍ പോലീസില്‍ പരാതി നല്കി. ഹൈദരാബാദില്‍ ഒരു വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി.
അർദ്ധരാത്രിയാണ് സംഭവം നടന്നതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. രണ്ട് സ്ത്രീകളും രണ്ട് യുവാക്കളും ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചു. എതിർത്തിപ്പോൾ കൈകാലുകൾ കെട്ടിയിട്ട് ബാഗിൽ നിന്ന് പണവും സ്വർണ്ണവും കൊള്ളയടിച്ച് സംഘം ഓടി രക്ഷപ്പെട്ടു. ബാഗിൽ സൂക്ഷിച്ച 50,000 രൂപയും സ്വർണ്ണവും നഷ്ടമായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. നടി പരാതി നല്‍കിയതിന് പിന്നാലെ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്