ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്കൂളിന് സമീപത്ത് സ്ഫോടനം നടന്നതിന് പിന്നാലെ സിആര്‍പിഎഫ് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആര്‍പിഎഫ് സ്കൂളുകള്‍ക്ക് നേരെയാണ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.
ഡല്‍ഹി രോഹിണി പ്രശാന്ത് വിഹറിലെ സിആര്‍പിഎഫ് സ്കൂളിന് സമീപമായിരുന്നു കഴിഞ്ഞ ദിവസം സ്ഫോടനം നടന്നത്. രാവിലെ 7.45ഓടെയായിരുന്നു സംഭവം. അതുകൊണ്ട് തന്നെ ആളപായമില്ല. പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ സ്കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന രംഗത്തെത്തിയിരുന്നു.