മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്ത ബുക്ക്മൈഷോ. കൂടാതെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരുന്ന കലാകാരന്മാരുടെ പട്ടികയിൽ നിന്ന് ഇദ്ദേഹത്തെ പുറത്താക്കുകയും ചെയ്തിരുന്നു. ശിവസേന ഷിൻഡെ വിഭാഗം യുവ നേതാവ് രാഹുൽ എൻ കനാല്‍ കുനാലിനെതിരെ ബുക്ക്മൈഷോയ്ക്ക് കത്തെഴുതിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ബുക്മൈഷോയുടെ ഈ നടപടിക്ക് പിന്നാലെ കനാല്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു.
കലാകാരനുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കവും നീക്കം ചെയ്തതിന് ബുക്ക്മൈഷോയോട് നന്ദി പറഞ്ഞു കൊണ്ടായിരുന്നു കനാൽ സമൂഹ മാധ്യമങ്ങളിൽ എത്തിയത്. അതേസമയം മാനനഷ്ടത്തിനും പൊതുശല്യത്തിന് തുല്യമായ പരാമര്‍ശങ്ങള്‍ക്കും എതിരെ എടുത്ത എഫ്ഐആറുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കമ്രയ്ക്ക് മൂന്നാമത്തെ സമന്‍സ് അയച്ചു എങ്കിലും കുനാൽ ഇതിനോടൊന്നും തന്നെ പ്രതികരിച്ചിട്ടില്ല. അതേസമയം വധഭീഷണിക്കളെ തുടർന്ന് സ്വന്തം സ്വദേശമായ തമിഴ്നാട്ടിലേക്ക് കുനാൽ മടങ്ങി എന്ന വാർത്തയും പുറത്ത് വന്നിരുന്നു.