അനീഷ എം എ: സബ് എഡിറ്റർ
കുപ്പിവെള്ളത്തെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗം അഥവാ ഹൈറിസ്ക്ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷ വകുപ്പ്. പാക്കേജുചെയ്ത മിനറല്‍ വാട്ടറുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സില്‍ നിന്ന് സര്ട്ടിഫിക്കേഷന് നേടുന്നതിനുള്ള നിര്‍ബന്ധിത വ്യവസ്ഥ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നീക്കം.
മോശം പാക്കേജിങ്, മോശം സ്റ്റോറേജിങ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവയെയാണ് ഹൈ റിസ്ക് ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഭക്ഷ്യ സുരക്ഷയെയും പൊതുജനാരോഗ്യവും ശുചിത്വത്തെയും കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് അതോറിറ്റിയുടെ ഈ നീക്കം.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും മിനറല്‍ വാട്ടറുകളടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനുമാണ് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്.
പാല് ഉല്‍പ്പന്നങ്ങള്‍, മത്സ്യം, മുറിച്ചു വെച്ച പച്ചക്കറികള്‍ എന്നിവയെയും ഹൈറിസ്ക്ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 16, ചന്ദ്രയാനഗുട്ടയിലെ ഒരു വാട്ടര്‍ പ്ലാന്റില്‍ നടത്തിയ റെയ്ഡില്‍ തെറ്റായ ഫില്ട്ടറേഷന് രീതികള്‍ കണ്ടെത്തിയിരുന്നു. 6,528 കുപ്പികളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.