പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപക ഉടമയുമായ ടി പി ജി നമ്പ്യാര്‍ അന്തരിച്ചു. ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള വസതിയില്‍ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു. 1963-ലാണ് തലശ്ശേരി സ്വദേശിയായ ടിപിജി നമ്പ്യാര്‍ ബിപിഎല്‍ ആരംഭിക്കുന്നത്. 1990-കള്‍ വരെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് ഉപകരണനിര്‍മാണരംഗത്തെ അതികായരായി ബിപിഎല്‍ മാറി.
വിദേശകമ്പനികളുമായി കടുത്ത മത്സരം നേരിട്ട ബിപിഎല്‍ പിന്നീട് ടെലികമ്മ്യൂണിക്കേഷന്‍, മൊബൈല്‍ രംഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു.
ടി.പി.ജി നമ്പ്യാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി.വ്യവസായ രംഗത്തെ നിരവധി പ്രമുഖരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.