ന്യൂഡൽഹി: എല്ലാവർക്കും ബി.എസ്.എൻ.എൽ മതി. തുടർച്ചയായ മൂന്നാം മാസത്തിലും വരിക്കാരുടെ എണ്ണത്തിൽ ബി.എസ്.എൻ.എൽ തന്നെയാണ് മുന്നിൽ. ഇതിനനുസരിച്ച് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ എന്നീ സ്വകാര്യ കമ്പനികൾക്ക് വരിക്കാരെ നഷ്ടപ്പെടുകയാണ്.
ജൂലൈയിൽ ജിയോയും എയർടെല്ലും പിന്നാലെ വോഡഫോൺ-ഐഡിയയും കോൾ, ഇന്റർനെറ്റ് റീചാർജ് നിരക്കുകൾ ഉയർത്തിയതോടെയാണ് ആളുകളുടെ ബി.എസ്.എൻ.എലിലേക്കുള്ള മാറ്റത്തിന് തുടക്കമായത്. ആളുകൾ തങ്ങളുടെ സിം കാർഡുകൾ പോർട്ട് ചെയ്ത് ബി.എസ്.എൻ.എല്ലിലേക്ക് മാറുന്നത് തത്ക്കാലത്തേക്കായിരിക്കുമെന്നായിരുന്നു സ്വകാര്യ കമ്പനികളുടെ കണക്കുകൂട്ടൽ. എന്നാൽ മാറ്റം സ്ഥിരതയോടെയായിരിക്കുകയാണ്.
2024 സെപ്റ്റംബറിൽ എട്ടു ലക്ഷം (8,49,206) പുതിയ മൊബൈൽ സബ്സ്ക്രൈബര്‍മാരെ ബി.എസ്.എൻ.എല്ലിന് ലഭിച്ചെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂലൈയില്‍ 29.4 ലക്ഷം, ആഗസ്റ്റില്‍ 25 ലക്ഷവും വരിക്കാരെ ബി.എസ്.എൻ.എല്ലിന് ലഭിച്ചിരുന്നു. ഇതോടെ ബി.എസ്.എന്‍.എല്ലിന്റെ ആകെ സബ്സ്ക്രൈബര്‍മാരുടെ എണ്ണം 9 കോടി കവിഞ്ഞു. ഇതിലൂടെ മാര്‍ക്കറ്റ് ഷെയര്‍ 7.98 ശതമാനത്തിലേക്ക് ഉയര്‍ത്താനും ഇവർക്ക് സാധിച്ചു.