ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണിനും റണ്‍ബീര്‍ സിംഗിനും പെണ്‍കുഞ്ഞ് പിറന്നു. 2024 സെപ്റ്റംബര്‍ 8 ഉച്ചതിരിഞ്ഞാണ് ദമ്പതികള്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റത്ത്. താരങ്ങള്‍ തന്നെയാണ് കുഞ്ഞിന്റെ ജനനവാര്‍ത്ത സോഷ്യല്‍ മീഡിയയിലുടെ പങ്കുവെച്ചത്. ‘വെല്‍ക്കം ബേബിഗേള്‍’ എന്നാണ് പോസ്റ്റില്‍ എഴുത്തിയിരിക്കുന്നത്. ബിടൗണ്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന അതിഥിയാണ് എത്തിയിരിക്കുന്നത്. നിരവധി താരങ്ങളാണ് ദമ്പതികള്‍ക്കും കുഞ്ഞിനും ആശംസകളുമായി എത്തിയിരിക്കുന്നത്.
2018 നവംബറില്‍ ഇറ്റലിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഫെബ്രുവരിയിലാണ് കുഞ്ഞ് അതിഥിയെ കാത്തിരിക്കുന്ന വാര്‍ത്ത താരങ്ങള്‍ പങ്കുവെച്ച്ത്. കഴിഞ്ഞ ദിവസം റണ്‍ബീറും നിറവയറില്‍ നില്ക്കുന്ന ദീപികയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കുഞ്ഞിന്റെ ജന്മദിനം വച്ച് കുട്ടിയുടെ നക്ഷത്ര പ്രകാരം ഭാവി പ്രവചിക്കുന്നതടക്കം ഇപ്പോള്‍ തന്നെ ബോളിവുഡില്‍ ആരംഭിച്ചിരിക്കുകയാണ്.