തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ ഭൂനികുതി കുത്തനെ വർധിപ്പിച്ചു. ഭൂനികുതി സ്ളാബുകളിൽ 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. അതോടൊപ്പം തന്നെ 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം കൂട്ടി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും പുനഃക്രമീകരണം ഉണ്ടാകും. ഇതനുസരിച്ച് നികുതിയിലും വ്യത്യാസം വരും. ഇതിലൂടെ 50% ത്തിലധിക വരുമാനം പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
കോടതി ഫീസും വർദ്ധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ കണക്കാക്കുന്നത്. നികുതി വെട്ടിച്ചു കൊണ്ടുപോകുന്ന ചരക്കു വാഹനങ്ങൾ കണ്ടു കെട്ടാനും നിയമം ഉൾപ്പെടുത്തും. വി കെ മോഹനൻ കമ്മിറ്റി ശുപാർശ പ്രകാരം ഫീസുകൾ ഉയർത്താനും തീരുമാനമായി. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ നികുതിയിലും വ്യത്യാസമുണ്ടാകും. സീറ്റിന്റെ എണ്ണത്തിനനുസരിച്ച് നികുതിയിൽ മാറ്റം വരും.
ക്ഷേമപെൻഷൻ 1800 രൂപ വരെ ആക്കി ഉയർത്തും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ശമ്പളപരിഷ്കരണവും സംസാരവിഷയമായില്ല.
Content: Budget sharply increases land tax; Tax on private vehicles older than 15 years increased by 50%