ബംഗാൾ : വഖഫ് ഭേദഗതി ബില്ല് ബംഗാളിലെ ക്രമാസമാധാനത്തിന്റെ ആകെ താളം തെറ്റിച്ചിരിക്കുകയാണ്. മമത സർക്കാർ ഇതിനെതിരെ അഭ്യർത്ഥനയുമായി മുന്നോട്ടു വന്നുവെങ്കിലും പല സ്ഥലങ്ങളിലും വീണ്ടും ആക്രമണങ്ങൾ ആളിപടരുകയാണ്. ഇന്നലെയും ആക്രമങ്ങൾ ബംഗാളിന്റെ പല സ്ഥലങ്ങളിൽ ഉണ്ടായിരുന്നു . ഇന്നും ബംഗാളിന്റെ പല ഭാഗത്ത് ആക്രമണങ്ങൾ തുടരുകയാണ് . സൗത്ത് 24 പര്‍ഗാനസിലെ ഭൻഗറില്‍ പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . നിലവിൽ ബംഗാളിലെ പല സ്ഥലങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതിനിടെ പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടാതെ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.
കൊല്‍ക്കത്തയിലെ രാംലീല മൈതാനമായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. എന്നാല്‍, രാംലീല മൈതാനിയില്‍ പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു.ഇതിനെത്തുടര്‍ന്നായിരുന്നു പോലീസ് മാര്‍ച്ച് തടഞ്ഞത്. പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ജനക്കൂട്ടം ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ രൂക്ഷമായത്. വഖഫ് ഭേദഗതി നിയമത്തിനെതിരേ കഴിഞ്ഞയാഴ്ച മുര്‍ഷിദാബാദില്‍ കടുത്ത പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇത് അക്രമാസക്തമാകുകയും ചെയ്തു.
അക്രമത്തിൽ മൂന്ന് പേര് കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം അക്രമവുമായി ബന്ധപ്പെട്ട് 150ലധികമാളുകളെ അറസ്റ്റ് ചെയ്തിരുന്നു. സംഘർഷാവസ്ഥയെ തുടർന്ന് സംസ്ഥാനത്തെ പല പ്രദേശങ്ങളിലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അക്രമണങ്ങൾ തടയുവാൻ മമതയും പൊലീസും ഭരണകൂടവും പരിശ്രമിക്കുന്നുണ്ട്. വൈകാതെ തന്നെ ഈ സാഹചര്യം നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷ