കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയതിന് സ്വകാര്യബസ് ഡ്രൈവര്‍ക്കെതിരെ കേസ്. അലക്ഷ്യമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നിലാവ് എന്ന പേരിലുള്ള ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കോട്ടൂളിയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ബാലസംഘം പരിപാടി കഴിഞ്ഞ് മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവും പോകുന്ന സമയത്ത് നരിക്കുനിയില്‍ വച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റുകയായിരുന്നു. ബസ് സംഭവസ്ഥലത്ത് വച്ച് തന്നെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ബസ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.