പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇവിടെ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും സരിന് നല്ല രീതിയില്‍ വിജയിക്കുമെന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട് കോണ്‍ഗ്രസിനും ബിജെപിക്കും കഴിഞ്ഞ തവണത്തെ വോട്ട് ഇത്തവണ കിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ചേലക്കര ഇത്തവണയും വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. ചേലക്കരയില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേടിലാണ് യുഡിഎഫ്. അങ്ങനെ വോട്ട് പിടിക്കാനാകില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
വയനാട്ടും ശക്തമായ രാഷ്ട്രീയപോരാട്ടമാണ് നടന്നത്. കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും നടക്കാന്‍ പോകുന്നതെന്നും ഇത് സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.