ഹരിയാനയിൽ ഒരു കോടി രൂപ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കഫേ ഉടമയ്ക്ക് ക്രൂര മർദനം. ജസ്മീത് സിംഗിനാണ് മർദനമുണ്ടായത്. പ്രാദേശിക പണമിടപാടുകാരിൽ നിന്ന് 35 ലക്ഷം രൂപ കടം വാങ്ങിയെന്നും അവർ ആവശ്യപ്പെട്ടതനുസരിച്ച് 50 ലക്ഷം രൂപ തിരികെ നൽകിയെന്നും ജസ്മീത് സിംഗ് പറഞ്ഞു.
15 ലക്ഷം രൂപ നൽകി കുടിശ്ശിക തീർപ്പാക്കിയിട്ടും ഒരു കോടി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിന് പിന്നാലെയാണ് സംഘത്തിലെ രണ്ട് പേർ ജസ്മീതിനെ ക്രൂരമായി മർദിച്ചത്. വെള്ളിയാഴ്ച രാത്രി രണ്ട് പേർ കഫേയിലെത്തി വടികൊണ്ട് ജസ്മീതിനെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ജാസ്മിത് സിംഗ് പറഞ്ഞു. ഒരു വർഷം മുൻപ് ഇതേ പ്രതികൾ തന്റെ ഭാര്യ സഹോദരനെ തട്ടിക്കൊട്ടുപോയിരുന്നു എന്നും തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.