ദേശീയപാതയിൽ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ വാഹനാപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കുണ്ട്. തമിഴ്നാട്ടിൽ നിന്നും വാഴക്കുലകളുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സിഗ്നലിൽ പെട്ടെന്ന് നിർത്തിയ ലോറിക്ക് പിറകിലൂടെ വരികയായിരുന്ന രണ്ട് മിനി ലോറികളാണ് കൂട്ടിയിടിച്ചത്.
ലോറിയിലെ ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. ഇരുവരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.