ആലപ്പുഴ: യു പ്രതിഭ എം എൽ എയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ ജയരാജിന് സ്ഥലംമാറ്റം. മലപ്പുറത്തേക്കാണ് സ്ഥലം മാറ്റം. വിരമിക്കാൻ 5 മാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് അടിയന്തര സ്ഥലം മാറ്റം. ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ച് മൂന്നുമാസം തികയും മുൻമ്പാണ് നടപടി.