കർണാടക : കഴിഞ്ഞ ദിവസമാണ് കന്നഡ സിനിമ താരമായ രന്യ റാവുവിനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് . താൻ നിരപരാധിയാണെന്നും തന്നെ ഇതിൽ ആരോ കുടിക്കായതെന്നെനും അറസ്റ്റ് ശേഷമുള്ള ചോദ്യം ചെയ്യലിൽ നടി പറയുകയുമുണ്ടായി . ഇപ്പോഴിതാ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ് ഇതോടെ നടിക്കെതിരെയുള്ള കുരുക്കുകൾ കൂടുതൽ മുറുക്കുവാനാണ് സാധ്യത.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സില്‍ നിന്ന് കേസിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ സിബിഐ ശേഖരിക്കും.
വിവിധ വിമാനത്താവളങ്ങളിലൂടെ സ്വര്‍ണംകടത്തുന്ന സംഘങ്ങള്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഈ കേസുകൾ കൂടി അന്വേഷിക്കാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്.ഇതിനായി സിബിഐ ഉദ്യോഗസ്ഥര്‍ ബെംഗളൂരുവിലെത്തി. കഴിഞ്ഞ ദിവസം ഡിആര്‍ഐ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കര്‍ണാടക ഡിജിപി രാമചന്ദ്രറാവുവിന്റെ വളര്‍ത്തുമകളായ രന്യയുടെ അറസ്റ്റ്.
ഒരുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തിനായി രന്യ 30 തവണ ദുബായ് യാത്ര നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ രണ്ടാഴ്ച്ചയ്ക്കിടെ നടി നാല് തവണയാണ് ദുബായ് യാത്ര നടത്തിയത് എന്നാണ് റിപ്പോർട്ട് . സ്വര്‍ണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നുള്ള കാര്യങ്ങളും അന്വേഷണത്തിലുണ്ട്.