ന്യൂഡൽഹി: ഇപ്പോൾ നടക്കുന്ന ബോർഡ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ അകപ്പെടരുതെന്നും സി.ബി.എസ്.ഇ. 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ നടക്കുന്ന ഈ സമയത്ത് വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സമ്മർദ്ദത്തിലാക്കുന്ന ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സി.ബി.എസ്.ഇ. അറിയിച്ചു. ഇത്തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായും ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ സ്വീകരിക്കാവൂവെന്നും അധികൃതർ വ്യക്തമാക്കി.