ജറുസലേം: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം ആണെന്നും വേണ്ടിവന്നാൽ പോരാട്ടം തുടരാൻ ഇസ്രായേൽ തയ്യാറാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സൈനിക വിജയമാണ് ലബനനിലും സിറിയയിലും ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും നല്ല രീതിയിൽ തന്നെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുണ്ടെന്നും ബുധനാഴ്ച സംസാരിച്ചുവെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ പ്രാബല്യത്തിൽ വരാനിരിക്കുകവേ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.