ചെന്നൈ: പ്രമുഖ തമിഴ് മാസിക വികടന്റെ വെബ്സൈറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള മുഖചിത്ര വന്നതിനുപിന്നാലെ വികടന്റെ വെബ്സൈറ്റ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെയാണ് ബിജെപി തമിഴ്നാട് ഘടകം വൈകീട്ട് കേന്ദ്രമന്ത്രി എൽ. മുരുഗന് പരാതി നൽകിയത്.
ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം. പിന്നാലെ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതാണെന്ന് എൽ മുരുകന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഉചിതമായ തീരുമാനമാണെന്നാണ് തമിഴ്നാട്ടിലെ ബിജെപി നേതാക്കൾ പ്രതികരിച്ചത്. അതെസമയം ലോകം മോദിയുടെ ഭരണമികവ് അംഗീകരിക്കുമ്പോൾ മാധ്യമങ്ങൾ അതിരു വിടാൻ പാടില്ലെന്ന് ബിജെപി നേതാവ് വിനോജ് പി സെൽവം പ്രതികരിച്ചു.