കല്പറ്റ: മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി എംപി. തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി അറിയിക്കാന്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.
മാനന്തവാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. പുനരധിവാസം വേഗത്തിലാക്കണമെന്നും അത് നമ്മുടെ ഉത്തരവാദിത്വം ആണെന്നും അവര്‍ പറഞ്ഞു. അതില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും അവര്‍ തുറന്നടിച്ചു.
വന്യജീവി സംഘര്‍ഷം, ആദിവാസി മേഖലകളിലെ പ്രശ്നം, രാത്രിയാത്ര നിരോധനം എല്ലാം പരിഹരിക്കപ്പെടണമെന്നും പ്രിയങ്ക പറഞ്ഞു. വയനാടിന്റെ വിനോദ സഞ്ചാരമേഖല, കാര്‍ഷികവൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്കെല്ലാം മുന്‍ഗണന നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി വിഭജനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള് ഐക്യത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രിയങ്ക ഗാന്ധി ജനങ്ങളോട് പറഞ്ഞു. വൈകുന്നേരത്തോടെ കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് ഇരുവരും മടങ്ങും.