കേരളം ഏറെ പ്രതീക്ഷയര്‍പ്പിച്ച പദ്ധതികളൊന്നും കേന്ദ്രബജറ്റില്‍ ഇടം നേടിയില്ല.വിനോദസഞ്ചാര മേഖലയില്‍ വലിയ പദ്ധതികള്‍ ലഭിക്കുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷകള്‍.വിനോദസഞ്ചാര വികസനത്തിന് വന്‍ സാധ്യതകളുള്ള പ്രദേശമാണ് കേരളമെന്നുള്ള പ്രധാന മന്ത്രിയുടെ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനം ഏവരുടേയും പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു.വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ബജറ്റ് ശ്രവിച്ചവര്‍ക്കുണ്ടായത്.കേരളത്തിന് ആദ്യമായി ഒരു ഭരണകക്ഷി എം പിയുണ്ടായ സാഹചര്യവും ആ എം പി ടൂറിസം സഹമന്ത്രിയാവുകയും ചെയ്തതോടെ വന്‍ പ്രതീക്ഷയായിരുന്നു ഉടലെടുത്തത്.ഇന്ത്യയെ ആഗോള ടൂറിസം ഹബ്ബാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അപ്പോഴും കേരളത്തിന്റെ ടൂറിസം രംഗത്ത് പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.ഒഡീഷയെ ടൂറിസം കേന്ദ്രമാക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വന്‍കിട പദ്ധതികള്‍ക്ക് രൂപം നല്കിയെന്നൊക്കെയുള്ള വാര്‍ത്തകള്‍ വന്നതല്ലാതെ മറ്റൊന്നും അവയൊന്നും നിര്‍മ്മലാ സീതാരാമന് കേട്ടതുപോലുമില്ലെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ വ്യക്തമായത്.കേരളത്തിന് ആകെ പ്രതീക്ഷയും ആശ്വാസവുമുള്ള ഒരു പ്രഖ്യാപനം സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത ദീര്‍ഘകാല വായ്പകള്‍ നല്‍കും എന്നതു മാത്രമാണ്.വിദേശ നിക്ഷേപ ചട്ടം ലഘൂകരിക്കുന്നതിനുള്ള നിര്ദ്ദേവുമുണ്ട്.ബഹിരാകാശ മേഖലയ്ക്ക് 1000 കോടിയാണ് അനുവദിക്കുക.സോളാര്‍ എനര്‍ജി കൂടുതല്‍ ഉപയോഗിക്കാന്‍ പദ്ധതികള്‍,കൂടുതല്‍ തദ്ദേശീയ താപവൈദ്യുതി നിലയങ്ങള്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കും.
ഒരു കോടി വീടുകള്‍ക്ക് കൂടി സോളാര്‍ പദ്ധതി സ്ഥാപിക്കും,500 വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഒരു കോടി വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പിന് അവസരം,ഇന്റേണ്‍ഷിപ്പിന് 5000 രൂപ ലഭ്യമാക്കും,ചെറുകിട ഇടത്തം മേഖലയ്ക്ക് 100 കോടിരൂപയുടെ ധനസഹായം,ഹൈദരാബാദ്- ബംഗ്ലൂരു വ്യവസായ ഇടനാഴി നടപ്പാകും,രാജ്യത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍,12 വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും.
നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം.80 കോടി ജനങ്ങള്‍ക്ക് ഗരീബ് കല്യാണ്‍ യോജന പ്രയോജനപ്പെടും.
സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശരഹിത വായ്പ,ഒരു കോടി വീടുകള്‍ക്ക് സൗജന്യ വൈദ്യുത പദ്ധതി,14 വന്‍കിട നഗരങ്ങള്‍ക്ക് വികസന പദ്ധതികള്‍,തിരഞ്ഞെടുത്ത് നഗരങ്ങളില്‍ ഫുഡ് ഹബ്ബ്,ഹിമാചല്‍പ്രദേശ് പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് ഊന്നല്‍,ആസമിലെ പ്രളയം നേരിടാന്‍
നളന്ദയെ ടൂറിസം ഇടനാഴി,കാശി-വിശ്വനാഥക്ഷേത്രം പുതിയ ഇടനാഴി,മഹാബോധി ക്ഷേത്രം പുതിയ ഇടനാഴി.സ്വര്‍ണത്തിന്റെയും വെള്ളിയുടേയും വിലകുറയും.വസ്ത്രങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ചതോടെ വസ്ത്രങ്ങളുടെ വിലയും കുറയും.തീരുവ വര്‍ധിപ്പിച്ചതോടെ പ്ലാസ്റ്റിക്കിന് വില വര്‍ധിക്കും