അഞ്ജലി ഹരേഷ് : സബ് എഡിറ്റർ
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സർക്കാർ. ഇങ്ങനെ തിരിച്ചടക്കുന്നത് വഴി വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ പൂർണമായും കേന്ദ്ര സർക്കാർ തള്ളി. 2034 മുതൽ പദ്ധതിയിൽ നിന്ന് വരുമാനം ലഭിച്ചുതുടങ്ങും അതിന്റെ 20 ശതമാനം കേന്ദ്രത്തിന് നൽകണമെന്നാണ് വ്യവസ്ഥ. ഇത് 2049 വരെ നൽകണം.
കേരളത്തിന് ധനസഹായം എന്ന നിലയിൽ കേന്ദ്രം അനുവദിക്കേണ്ടത് 817.80 കോടി രൂപയാണ്. നൽകുന്ന പണത്തിന്റെ പലിശയടക്കം തിരിച്ചടക്കണമെന്നാണ് കേന്ദ്രത്തിന്റെ വാദം. അത് പ്രകാരം 1635 കോടിരൂപയാണ് നൽകേണ്ടത്. വിഴിഞ്ഞം പദ്ധതിയുടെ ആകെത്തുകയുടെ 40 ശതമാനമാണ് വിജിഎഫ്. 15 വര്‍ഷത്തിന് ശേഷം വരുമാനം പങ്കിടുന്ന രീതിയിലാണ് അദാനി പോര്‍ട്ടും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ട്രയൽ റൺ കാലയളവ് പൂർത്തീയായതോടെയാണ് കൊമേഴ്സ്യൽ ഓപ്പറേഷൻസ് തുടങ്ങുന്നത്. നിലവിൽ കടൽ വഴിയുള്ള ചരക്ക് ഗതാഗതമാണ് നടക്കുന്നത്.