തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെ അവഗണിച്ചുവെന്ന ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ചെറിയാന് ഫിലിപ്പ്. ചാണ്ടി ഉമ്മനെ പാര്‍ട്ടി അവഗണിക്കരുതെന്ന് അദ്ദേഹം പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമാണ് ചാണ്ടി ഉമ്മന്‍ എന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.
ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തണം. ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്ന കേരളീയരുടെ സ്നേഹ പ്രതീകമാണ് ചാണ്ടി ഉമ്മന്‍. എ ഗ്രൂപ്പിന്റെ പിന്തുടര്ച്ചാ അവകാശത്തെക്കുറിച്ചുള്ള ചര്‍ച്ച അപ്രസക്തമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോകണമെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായമെന്നും ചെറിയാന് ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.