2025 ജനുവരി ഒന്നു മുതല്‍ റേഷൻ കാർഡ് സ്കീമിന് കീഴില്‍ സർക്കാർ പുതിയ നിയമങ്ങള്‍ നടപ്പിലാക്കും. റേഷൻ കാർഡ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും അർഹരായവരിലേക്ക് മാത്രം റേഷൻ എത്തുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് എല്ലാ റേഷൻ കാർഡ് ഉടമകള്‍ക്കും സർക്കാർ ഇ കെവൈസി നിർബന്ധമാക്കിയത്.ഇതിലൂടെ റേഷൻ വിതരണ സംവിധാനം പൂർണമായും സുതാര്യമാക്കുക എന്നതാണ് ലക്ഷ്യം.റേഷൻ കാർഡ് ഉടമകള്‍ ഇ കെവൈസി പൂർത്തിയാക്കണം. കൃത്യസമയത്ത് ഇ കെവൈസി പൂർത്തിയാക്കാത്തവരുടെ പേര് റേഷൻ കാർഡ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യും.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇ കെവൈസി അപ്ഡേഷൻ നടപടികളുമായി മുന്നോട്ട് പോകുകയാണ്. പുതിയ നിയമങ്ങള്‍ പ്രകാരം മുൻപ് ലഭിച്ചിരുന്ന അതേ അളവില്‍ റേഷൻ എല്ലാവർക്കും ലഭ്യമാകില്ല. പുതിയ നിയമമനുസരിച്ച് 2.5 കിലോ അരിയും 2.5 കിലോ ഗോതമ്പും മാത്രമാകും ലഭിക്കുക . നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും ലഭിച്ചിരുന്നെങ്കില്‍ ഇത് രണ്ട് കിലോ ഗോതമ്പും രണ്ടര കിലോ അരിയുമായി കുറയും. അതേസമയം നേരത്തെ 5 കിലോ റേഷൻ ലഭിച്ചിരുന്നുവെങ്കില്‍ അരക്കിലോ ഗോതമ്പ് അധികമായി ലഭിക്കും.