ഇൻസ്റ്റാഗ്രാമിനെയും ടിക് ടോക്കിനെയും പിന്നിലാക്കി ഡൗൺലോഡിങ്ങിൽ ഒന്നാമതെത്തി ഓപ്പൺ ചാറ്റ് ജിപിടി. മാർച്ചിൽ 4.6 കോടി ഡൗൺലോഡ് ആണ് ചാറ്റ് ജിപിടി നേടിയത്. ആപ്പ് ഫിഗേഴ്സ് എന്ന അനലൈറ്റിക്സ് കമ്പനിയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
ചിത്രങ്ങൾ തയ്യാറാക്കുന്ന പുതിയ ടൂൾ ചാറ്റ് ജിപിടി യിൽ ഉൾപ്പെടുത്തിയതിനു ശേഷമാണ് ഡൗൺലോഡ് ഉയർന്നത്. ജിബിലീ മാതൃകയിലുള്ള സ്റ്റുഡിയോ ആർട്ട് സാമൂഹിക മാധ്യമങ്ങളിൽ തരംഗമായതാണ് ഇതിനു കാരണം. ഈ ഫീച്ചർ പരീക്ഷിക്കാൻ ദശലക്ഷക്കണക്കിന് പേരാണ് ചാറ്റ് ജിപി ടി ഉപയോഗിക്കുന്നത്.
ഡൗൺലോഡിൽ വലിയ വർധനയാണ് ഏതാനും മാസമായി രേഖപ്പെടുത്തുന്നത്. ചിത്രങ്ങൾ തയ്യാറാക്കാൻ കഴിയുന്ന സംവിധാനം അവതരിപ്പിച്ച ശേഷം ചാറ്റ് ജിപിടി ഉപയോഗിക്കുന്നവരുടെ എണ്ണം 13 കോടിയായി ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു.