ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിലെ സുമിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സുമിയുടെ ഭർത്താവ് ഹരിദാസനാണ് കൊല നടത്തിയത്. ഇന്നലെ പുലർച്ചെയാണ് സുമി മരിച്ചത്. ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടന്ന പോസ്റ്റ്മോർട്ടത്തിൽ സുമിയുടെ കഴുത്തിലെ ചില പാടുകൾ ഡോക്ടർമാർക്ക് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഹരിദാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്.