മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിന് വിമര്‍ശവനുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മന്ത്രിമാരുടെ ടെലിഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ പോലും അന്വേഷണമില്ലെന്നും മുഖ്യമന്ത്രി ജനങ്ങളുടെ മുന്നില്‍ വിവസ്ത്രനായെന്നും സുരേന്ദ്രന് പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ എന്തുകൊണ്ട് കേസ് പരിശോധിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ മറുപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന്റെ ബി ടീമായി കഴിഞ്ഞ 8 വര്‍ഷമായി യുഡിഎഫ് പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞ സുരേന്ദ്രന് മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.