തിരുവനന്തപുരം: 2024-ലെ എഴുത്തച്ഛന് പുരസ്കാരം എഴുത്തുകാരന് എന്‍എസ് മാധവന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആണ് പുരസ്കാരം നൽകിയത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛന് പുരസ്കാരം.
എസ്കെ വസന്തന് ചെയര്‍മാനും ഡോ. ടികെ നാരായണന്, ഡോ മ്യൂസ് മേരി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളും സിപി അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.