കോഴിക്കോട്: സംസ്ഥാനത്ത് വഖഫിന്റെ പേരില്‍ ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനുവേണ്ടിയാണ് കേന്ദ്ര വഖഫ് നിയമഭേദഗതിഎന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ന്യൂനപക്ഷങ്ങള്‍ എന്തൊക്കയോ ഇല്ലാതാക്കുന്നു എന്ന രീതി സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷണല്‍ ബോര്‍ഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വഖഫിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള നിരവധി പ്രചാരണങ്ങൾ ഉണ്ടായി എന്നാൽ വഖഫിന്റെ പേരിൽ സർക്കാർ ആരെയും കുടിയിറക്കില്ല. ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ഒരു അവകാശവും ഇല്ലാതാക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.