കോഴിക്കോട്: സൈനിക സ്കൂളിൽ നിന്ന് കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. ബീഹാർ സ്വദേശിയായ 13കാരനെയാണ് സ്കുളിൽ നിന്ന് കാണാതായത്. കുട്ടി ഹോസ്റ്റലിൽനിന്നു രക്ഷപ്പെട്ടതാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
കുട്ടിക്കായി പൂനെ ധൻബാദ് മേഖലകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്. ആത്മഹത്യ ചെയ്യില്ലെന്നും ജോലി ചെയ്തു ജീവിക്കുമെന്നും കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നതായും വിവരം ഉണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുട്ടിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.