മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കാവലാൾ എന്ന സ്തുതിഗാനം എഴുതിയ പൂവത്തൂർ സേനന്റെ നിയമനം വിവാദത്തിൽ .2024 ഏപ്രിൽ 25ന് അപേക്ഷ നൽകിയ ചിത്രസേനന് 2024 ഏപ്രിൽ 24ന് നിയമന ഉത്തരവ് ലഭിച്ചതാണ് വിവാദത്തിന് കാരണമായത്. പൊതുവിതരണ വകുപ്പിൽ നിന്നും വിരമിച്ച ചിത്രസേനന് ധനവകുപ്പിൽ പുനർനിയമനം ലഭിക്കുകയായിരുന്നു.
ഇന്നായിരുന്നു തിരുവനന്തപുരത്ത് സി.പി.എം അനുഭാവികളായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വായ്ത്തി ഗാനം ആലപിച്ചത്. ചെമ്പടയ്ക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍’ എന്ന തുടങ്ങുന്ന സ്തുതിഗാനം കൊറോണയെയും നിപ്പയെയും കൊന്നൊടുക്കിയതിനും കൂടാതെ പ്രകൃതിദുരന്തങ്ങളിൽ നിന്ന് കേരളത്തെ രക്ഷിച്ചതിനും കേരളത്തിലെ ഫ്യൂഡലിസം അവസാനിപ്പിച്ചതിനും എല്ലാം പിണറായിയെ പുകഴ്ത്തുന്ന ഒരു വാഴ്ത്ത്പാട്ട് കൂടിയാണ്.സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് പ്രസിഡന്റ് പി.ഹണി ആവശ്യപ്പെട്ട പ്രകാരമാണു ഗാനം എഴുതിയതെന്ന് ചിത്രസേനൻ പറഞ്ഞിരുന്നു