പത്ത് വയസ്സുകാരന് കോളറ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിഎംഒ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഭിന്നശേഷി ഹോസ്റ്റല്‍ സന്ദര്‍ശിച്ചു.ഈ ഹോസ്റ്റലിലെ 13 പേര് കോളറ ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്.ഇതില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.ഇതേ ഹോസ്റ്റലിലെ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചത് കോളറ ബാധയെ തുടര്‍ന്നെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.
കോളറ ബാധയെ തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയതായി നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി കെ രാജമോഹന്‍.ഹോസ്റ്റലില്‍ ആരോഗ്യവകുപ്പിന്റെ ഒരു സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.