ചോറ്റാനിക്കര: ക്രൂര പീഡനത്തിനിരയായി ചികിത്സയിലിരിക്കേ മരിച്ച പോക്സോ കേസ് അതിജീവിതയുടെ സംസ്കാരം നടത്തി. കഴുത്തില്‍ കുരുക്കിട്ടതിന്റെ ഭാഗമായുണ്ടായ പരിക്കാണ് മസ്തിഷ്കമരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
അതിനാൽ യുവതിയുടെ മരണത്തില്‍ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്താന്‍ സാധ്യതയില്ല. മനഃപൂര്‍വമായ നരഹത്യ കുറ്റമായിരിക്കും ചുമത്തുക. പ്രതിക്കെതിരേ തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസ് നീക്കം. പ്രതിയെ തിങ്കളാഴ്ച കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും.
എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലെത്തിച്ച് ശുശ്രൂഷകള്‍ക്കു ശേഷം യുവതിയുടെ മൃതദേഹം തൃപ്പൂണിത്തുറയിലെ പള്ളിയിൽ സംസ്കരിച്ചു.