മുംബൈയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിനിടയില്‍ ഉണ്ടായ തമ്മിലടിയില്‍ സഹോദരങ്ങള്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ച
മുബൈയിലെ കല്യാണിലാണ് സംഭവം.അഞ്ചും എട്ടും വയസ് പ്രായമുള്ള കുട്ടികളെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്.
കുട്ടികളെ ഗുജറാത്തിലേക്ക് കടത്താനുളള യാത്രയ്ക്കിടെ സംഘാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരില്‍ ചിലര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി സംഘത്തെ പിടികൂടി.
സംഘാംഗങ്ങളില്‍ മൂന്ന് പേര് സ്ത്രീകളാണ്. കുട്ടികളെ മധുരം നല്‍കിയാണ് സംഘാംഗങ്ങള്‍ വശീകരിച്ചത്. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഒരു കുടുംബത്തിലെ ആറ് പേരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
കുട്ടികള്‍ പൊലീസ് സഹായത്തോടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചതോടെയാണ് കുട്ടികളെ കാണാതായ വിവരം രക്ഷിതാക്കളറിയുന്നത്. ഇതോടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.