കൊച്ചി: സ്കൂൾ കായികമേള സമാപന ചടങ്ങിനിടെ പോലീസും വിദ്ധ്യാർത്ഥികളും തമ്മിൽ കയ്യാങ്കളി. മന്ത്രിക്കെതിരെയും പ്രതിഷേധം. മന്ത്രി വി ശിവൻ കുട്ടിയെ വേദിയിൽ നിന്നും മാറ്റി. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിൽ പ്രതിഷേധിച്ചാണ് കയ്യാങ്കളി നടന്നത്.
ജി വി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയത്തിൽ ഉദ്യോഗസ്ഥരുടെ കളിയെന്ന് ആരോപിച്ച് നവാ മുകുന്ദ, മാർ ബേസിൽ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പരാതിയതുമായി രംഗത്ത് വന്നത്. പ്രതിഷേധത്തെ തുടർന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു. രണ്ടും മൂന്നും സ്ഥാനത്ത് വന്ന സ്കൂളുകളെ തഴഞ്ഞ് മറ്റൊരു സ്കൂളിനെ രണ്ടാം സ്ഥാനത്തിന് പരിഗണിച്ചതിനെ തുടർന്ന് പ്രധാന വേദിയായ മഹാരാജാസ് കോളേജിൽ പ്രതിഷേധം തുടരുന്നു.