മുംബൈ: സ്കൂള്‍ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് ചാടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നേവി മുംബൈയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍നിന്ന് താഴെയുള്ള നീര്‍ച്ചാലിലേക്കാണ് കുട്ടി ചാടിയത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി എന്‍ആര്‍ഐ പോലീസ് വ്യക്തമാക്കി. സംഭവത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പതിനാലുകാരന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.