കൊച്ചി: കേരളത്തിൽ സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് വലിയതോതിലുള്ള കള്ളപ്പണ ഇടപാടുകൾ നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് ഇഡി. ഹൈക്കോടതിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇഡിയുടെ പരാമർശം.
18 സഹകരണ സംഘങ്ങളില്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുവെന്നും ഒരു ഈടിന്മേല് ഒന്നിലധികം വായ്പ നല്‍കുന്നുവെന്നും ഇഡി സത്യവാങ്മൂലത്തിൽ പറയുന്നു. വായ്പക്കാരുടെ അറിവോടെയും അല്ലാതെയുമാണ് നിയമവിരുദ്ധമായി വായ്പ അനുവദിക്കുന്നതെന്നും വായ്പാ തിരിച്ചടവ് മുടങ്ങിയവ തിരിച്ചുപിടിക്കുന്നതില്‍ വീഴ്ചയുണ്ടെന്നും ഇഡി സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.