കൊച്ചി: കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയെ വെറുതെവിട്ടു. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയാണ് വെറുതെവിട്ടത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2015 ജനുവരി 30-നായിരുന്നു കേസിനാസ്പദമായ സംഭവം.
കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് കൊക്കെയ്നുമായി നടന് ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. ഏഴ് ഗ്രാം കൊക്കയ്നുമായാണ് അഞ്ചുപേരെ പിടികൂടിയത്. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. ഇതിനിടെ തുടരന്വേഷണവും നടന്നു.