സോൾ: അറസ്റ്റില്‍ പ്രതികരണവുമായി ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യൂൻ സൂക് യോൾ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. രക്തച്ചൊരിച്ചിൽ തടയാനാണ് അന്വേഷണസംഘവുമായി സഹകരിക്കുന്നതെന്നും യോൾ വ്യക്തമാക്കി.
പട്ടാളനിയമം മൂലമുണ്ടായ ഭരണപ്രതിസന്ധിയിൽ വ്യാപക വിമർശനം നേരിടുന്നതിനിടെയാണ് ദക്ഷിണകൊറിയൻ പ്രസിഡൻറായിരുന്ന യൂൻ സൂക് യോളിനെ ഇംപീച്ച് ചെയ്തത്. വസതിയിലെത്തിയാണ് ഉദ്യോഗസ്ഥർ യൂൻ സൂകിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭരണഘടനാ ക്രമവും ജനാധിപത്യവും നിയമവാഴ്ചയും പുന:സ്ഥാപിക്കുന്നതിനുളള ആദ്യ ചുവടാണ് അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് പാർക്ക് ചാൻ ഡേ പറഞ്ഞു.