ഷാങ്ഹായ്: ചൈനയില്‍ റോബോട്ടിക്സ് കമ്പനിയില്‍ വിചിത്രസംഭവം നടന്നതായി റിപ്പോർട്ടുകൾ. ഒരു കുഞ്ഞന്‍ റോബോട്ട് മറ്റ് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹാങ്ചൗവിലെ കമ്പനി നിര്‍മിച്ച നിര്‍മിതബുദ്ധി അധിഷ്ഠിത കുഞ്ഞന്‍ റോബോട്ട് എര്‍ബായ് ആണ് മറ്റ് റോബോട്ടുകളെ കടത്തിക്കൊണ്ടുപോയത്.
മനുഷ്യരേപ്പോലെ റോബോട്ടുകള്‍ പരസ്പരം സംസാരിക്കുന്നതായാണ് പുറത്തുവന്ന ദൃശ്യത്തിലുള്ളത്. രണ്ടുവ്യത്യസ്ത കമ്പനികളുടേതാണ് റോബോട്ടുകള്‍. പ്രചരിക്കുന്ന വീഡിയോ രണ്ട് കമ്പനികളും വ്യാജമല്ല എന്ന് അറിയിച്ചു. തങ്ങളുടെ പരീക്ഷണത്തിന്റെ ഭാഗമാണ് അതെന്ന് വിശദീകരിച്ചു.
വലിയ റോബോട്ടുകള്‍ക്ക് അടുത്തെത്തിയ എര്‍ബായ് അവരോട് നിങ്ങള്‍ ഓവര്‍ ടൈം ജോലി ചെയ്യുകയാണോയെന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് ഓഫ് ലഭിക്കാറില്ലെന്നുള്ള മറുപടിയിൽ നിങ്ങള്‍ വീട്ടില്‍ പോകാറില്ലേയെന്ന് വീണ്ടും ചോദ്യം ഉയർന്നു. മറ്റ് റോബോട്ടുകൾ ഞങ്ങള്‍ക്ക് വീടില്ലെന്ന് മറുപടി നല്കിയപ്പോള്, എങ്കില്‍ എന്റെ കൂടെ പോരൂ എന്ന് പറഞ്ഞ് എര്‍ബായ് മറ്റ് റോബോട്ടുകളെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഹാങ്ചൗവിലെ യുനിട്രീ റോബോട്ടിക്സാണ് എര്‍ബായിയുടെ നിര്‍മാതാക്കള്‍. വീഡിയോ പ്രചരിച്ചതോടെ നിര്‍മിത ബുദ്ധി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു.