പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ സ്മാർട്ട് ബ്രിഗേഡ് സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായുള്ള ഇൻഫിനിറ്റി കരിയർ കോൺക്ലേവ് നാളെ രാവിലെ 9 മണി മുതൽ ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. ഈ പരിപാടി ഹയർ സെക്കൻഡറി സയൻസ് വിദ്യാർത്ഥികൾക്ക് ശാസ്ത്രലോകത്തിലെ പുതിയ കണ്ടെത്തലുകളും അവസരങ്ങളും പരിചയപ്പെടുത്തുകയും, അവരിൽ ദിശാബോധം സൃഷ്ടിക്കുകയാണ് ഉദ്ദേശിക്കുന്നത്.
കൂടാതെ, കോമേഴ്സ് വിദ്യാർത്ഥികൾക്ക് വാണിജ്യലോകത്തിലെ വിവിധ സാധ്യതകൾ സംബന്ധിച്ചുള്ള അറിയിപ്പുകൾ നൽകുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി, മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നടത്തിയ അഭിരുചി പരീക്ഷകളുടെയും കരിയർ ഓറിയന്റേഷൻ ക്ലാസുകളുടെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായാണ് ഇൻഫിനിറ്റി കരിയർ കോൺക്ലേവ് സംഘടിപ്പിക്കുന്നത്