കൊട്ടാരക്കര: കൊല്ലം പുത്തൂരിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘർഷം. ഇന്നലെ വൈകീട്ടായിരുന്നു ബസിൽ നായക്കുട്ടിയുമായി കയറിയ യുവാക്കളും വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായത്.
പുത്തൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ ബസിൽ തിരക്ക് അവഗണിച്ച് നായക്കുട്ടിയുമായി കയറിയതായിരുന്നു യുവാക്കൾ. തിരക്കുള്ള ബസ് ആയതിനാൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും നായകുട്ടിയുമായി ബസിൽ കയറരുതെന്ന് ആവശ്യപ്പെട്ടു.
ആവശ്യം അവഗണിച്ച് ബസിൽ കയറിയ യുവാക്കളോട് ബസിൽ നിന്ന് ഇറങ്ങണം എന്ന് പറഞ്ഞിട്ടും കേട്ടില്ല. ബസിനുള്ളിൽ വെച്ച് തന്നെ വിദ്യാർത്ഥികൾ നേരെ യുവാക്കളുടെ കയ്യേറ്റം നടന്നു. യുവാക്കൾ വിദ്യാർത്ഥികളെ ആക്രമിച്ചു. തുടർന്ന് ബസിനുള്ളിലും പുറത്തും വച്ച് സംഘർഷം മോശമായി. നാട്ടുകാരടക്കം ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. 2 യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളെ വൈദ്യ പരിശോധനക്ക് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.