പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ കോൺഗ്രസിന് വീണ്ടും പ്രഹരം. യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എകെ ഷാനിബും തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ തീരുമാനം. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുമെന്ന് ഷാനിബ് ഉറപ്പിച്ചത് കോൺഗ്രസിന് വെല്ലുവിളി ആയിരിക്കുകയാണ്. വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് മത്സരം. കൂടുതൽ കാര്യങ്ങൾ 10.45 ന് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും ഷാനിബ് വ്യക്തമാക്കി. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.