കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി. ഹരിയാന റോത്തഗ് ജില്ലയിൽ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. സോനപത്ത് ജില്ലയിൽ നിന്നുള്ള 22കാരിയായ ഹിമാനി നർവാളിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഹിമാനി നർവാളിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ പ്രതിപക്ഷ പ്രതിഷേധം കനക്കുകയാണ്. ഹരിയാനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിട്ടുള്ള നർവാൾ, റോഹ്തക് എംപി ദീപേന്ദർ ഹൂഡയുടേത് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.