വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോാണാൾഡ് ട്രംപിന് തിരിച്ചടി. അമേരിക്കൻ നിയമസ്ഥാപനമായ സുസ്മാൻ ഗോഡ്ഫ്രെയിനെതിരെ ട്രംപ് ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവുകളാണ് കോടതി തടഞ്ഞത്. യുഎസ് ജില്ലാ ജഡ്ജി ലോറൻ അലി ഖാനാണ് ട്രംപിന്റെ വ്യവസ്ഥകൾ തടഞ്ഞ് താല്ക്കാലിക ഉത്തരവ് ഇറക്കിയിരിക്കുന്നത്.
വ്യക്തിപരമായ പ്രതികാരം തീർക്കാനും യുഎസിലെ നിയമപരമായ പ്രതിനിധാനത്തിന്റെ അടിത്തറയെ ഭീഷണിപ്പെടുത്തുന്നതുമാണ് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവെന്ന് കോടതി നിരീക്ഷിച്ചു. ഒപ്പം സ്വകാര്യ അഭിഭാഷകരുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അതേസമയം കോടതി ഉത്തരവിനെ കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായില്ല.