കുഞ്ഞിന് പേരിട്ട് കോടതി. മൈസൂരു ജില്ലയിലെ ഹുന്‍സൂരിലെ എട്ടാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് സംഭവം. മൈസൂരു ജില്ലയിലെ ഹുന്‍സൂരില്‍ നിന്നുള്ള ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത് 2021 ലാണ്. യുവതി ഗര്‍ഭിണി ആയ സമയത്ത് ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ പിണങ്ങുകയും അകന്ന് താമസിക്കുകയും ചെയ്യുകയായിരുന്നു. കുഞ്ഞ് ജനിച്ചപ്പോള്‍ അമ്മ കുഞ്ഞിനെ ആദി എന്ന് പേരിട്ട് വിളിച്ചു.പക്ഷേ അച്ഛന് ഈ പേര് ഇഷ്ടപ്പെട്ടില്ല. ഇരുവരും തമ്മിലുളള തര്‍ക്കം രൂക്ഷമായി. ഭാര്യ കോടതിയെ സമീപിച്ചു. കുഞ്ഞിന് പേരിടുന്നതിന്റെ പേരിലും ഭര്‍ത്താവില്‍നിന്ന് ജീവനാംശം വേണമെന്നുളളതുമായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ കോടതി ഇടപെട്ട് പ്രശ്നം പരിഹരിച്ചു. കുഞ്ഞിന് കോടതി ആര്യവര്‍ധന എന്ന് പേരിട്ടു. അതോടെ ദമ്പതികളുടെ വഴക്കും പരിഹരിക്കപ്പെട്ടു.