ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സീപ്ലെയിന്‍ പദ്ധതിക്കെതിരെ സിപിഐ. പദ്ധതി കായലിലേക്ക് വ്യാപിപ്പിച്ചാല്‍ എതിര്‍ക്കുമെന്നാണ് സിപിഐയുടെ പ്രതികരണം. പദ്ധതിക്കെതിരെ കഴിഞ്ഞ തവണത്തേക്കാള്‍ ശക്തമായ സമരമുണ്ടാകുമെന്നും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. ഈ മാസം 20ന് വിഷയം ചര്‍ച്ച ചെയ്യാന്‍ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി ചേരും.
ആലപ്പുഴയില്‍ നിന്നുളള സിപിഐഎം എംഎല്‍എ പി പി ചിത്തരഞ്ജന് പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. പദ്ധതി ഏതെങ്കിലും രീതിയില്‍ മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ എതിര്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സീപ്ലെയിന്‍ ആലപ്പുഴയുടെ അടിയന്തരാവശ്യമല്ലെന്നും അതുകൊണ്ട് ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും ചിത്തരഞ്ജന് പറഞ്ഞിരുന്നു.